ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട്: വെള്ളിയാഴ്ച അര്‍ജന്റീന ചിലിയെ നേരിടും

ലോകകപ്പ് ഫുട്‌ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും മത്സരങ്ങള്‍. വെള്ളിയാഴ്ച പുലര്‍ച്ചെ 5:30ന് നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ചിലിയാണ് എതിരാളി. ചിലിക്കെതിരായ മത്സരത്തില്‍ ഡീഗോ മറഡോണയ്ക്ക് ആദരവ് അര്‍പ്പിച്ച് അര്‍ജന്റീന ടീം പ്രത്യേക ജഴ്‌സിയണിയും. മറഡോണ അന്തരിച്ചതിന് ശേഷം ദേശീയ ടീമിന്റെ ആദ്യ മത്സരം കൂടിയാണിത്.

ശനിയാഴ്ച പുലര്‍ച്ചെ ആറിന് നടക്കുന്ന മത്സരത്തില്‍ ബ്രസീല്‍ ഇക്വഡോറിനെ നേരിടും. നാല് മത്സരങ്ങളില്‍ നിന്നും 12 പോയിന്റുമായി ബ്രസീല്‍ ഒന്നാമതും ഇത്രയും മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുള്ള അര്‍ജന്റീന പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here