ലക്ഷദ്വീപ് വിഷയം; ജനാധിപത്യത്തെ കേന്ദ്രം പരസ്യമായി പുച്ഛിക്കുന്നു; ഇടത് എം പിമാരുടെ പ്രതിഷേധം തുടരുന്നു

ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ രാജ്ഭവനിൽ മുന്നിൽ ഇടത് എം പിമാരുടെ പ്രതിഷേധ സമരം പുരോഗമിക്കുന്നു. ഏകാധിപതിയായ അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം. ദ്വീപിൻ്റെ സാംസ്കാരിക ജീവിതത്തെ, മനുഷ്യരുടെ ഭക്ഷണ ശീലത്തെ നിയന്ത്രിക്കുവാനുള്ള വികൃത നീക്കം അനുവദിച്ചു കൊടുക്കരുത്. കേരളവുമായുള്ള ജൈവിക ബന്ധം അറുത്തുമാറ്റാൻ അനുവദിക്കരുത്. എന്നീ ആവശ്യങ്ങളഅക മുന്‍ നിര്‍ത്തിയാണ് പ്രതിഷേധം .

എം പിമാരായ ജോൺ ബ്രിട്ടാസ്, എളമരം കരീം, ബിനോയ്‌ വിശ്വം, ഡോ.ശിവദാസ്, ശ്രയാംസ് കുമാർ, എ.എം.ആരിഫ്, തോമസ് ചാഴിക്കാടൻ എന്നിവർ പങ്കെടുക്കുന്നു

ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ ആലോചിച്ച് നടത്തുന്ന പദ്ധതിയാണെന്നും ജനാധിപത്യത്തെ പരസ്യമായി പുച്ഛിക്കുകയാണെന്നും എളമരം കരീം പറഞ്ഞു .ലക്ഷദ്വീപിൽ നടക്കുന്നത് ഗുജറാത്ത് മോഡൽ കാവിവത്ക്കരണമെന്നും,ഇത് ജനങ്ങളെ മുൾമുനയിൽ നിർത്തുന്ന പരിഷ്കാരങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലക്ഷദ്വീപിലെ ജനതക്കൊപ്പം ഒറ്റക്കെട്ടായി കേരളം ഉണ്ടാകുമെന്നും,ദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടപ്പിലാക്കുന്നത് ആർ എസ് എസ് -ബിജെപി അജണ്ടയാണെന്നും ബിനോയ് വിശ്വം പ്രതികരിച്ചു .സമ്പന്നർക്കാർക്കും ബിസിനസുമാർക്കുമായാണ് ലക്ഷദ്വീപിൽ നടക്കുന്ന പരിഷ്കരണങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.എം പിമാരെ ലക്ഷദ്വീപിൽ പ്രവേശിപ്പിക്കില്ലെന്ന വാശി ആർക്കു വേണ്ടിയെന്നും ബിനോയ് വിശ്വo ചോദിച്ചു .

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ കേന്ദ്ര സർക്കാരിൻ്റെ ദല്ലാൾ ആണെന്ന് തോമസ് ചാഴിക്കാടനും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News