രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ വർധന: വാക്‌സിൻ നയത്തിൽ മാറ്റം വരുത്താൻ ഒരുങ്ങി ഡി ജി സി ഐ

രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ വർധനയാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്. രാജ്യത്ത് 1,32,788 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കൊവിഡ് കേസുകളിൽ നേരിയ വർധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജൂൺ 1 ന് രാജ്യത്ത് 1.27 ലക്ഷം കേസുകളാണ് റിപ്പോർട്ട്‌ ചെയ്തിരുന്നത്. 2,31,456 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 3,207 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തു.രാജ്യത്ത് ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. 17,93,645 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

കൊവിഡ് രണ്ടാം തരംഗം കർണാടകയിലെ 64% ഗ്രാമങ്ങളെയും ബാധിച്ചുവെന്ന് ഗ്രാമവികസന വകുപ്പ് വ്യക്തമാക്കി. കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്തെ ഗ്രാമങ്ങളെ ബാധിച്ചിട്ടുണ്ടെന്നും കർണാടകയിലെ 29,000 റവന്യൂ ഗ്രാമങ്ങളിൽ 18,528 ഗ്രാമങ്ങളിലും കൊവിഡ് വ്യാപനം നടന്നിട്ടുണ്ടെന്നും ഗ്രാമവികസന വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം പതിനായിരത്തോളം ഗ്രാമങ്ങളിൽ ഇതുവരെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കണക്കുകൾ പറയുന്നു.
കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിൽ കൊവിഡ് കർഫ്യൂയിൽ ഇളവ് നൽകുന്ന ജില്ലകളുടെ എണ്ണം 64 ആയി ഉയർത്തിയതായി ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി.

നേരത്തെ കൊവിഡ് കേസുകൾ കുറവുള്ള ജില്ലകളിൽ ഇളവ് അനുവദിച്ചിരുന്നു.ഇന്ത്യയിൽ കണ്ടെത്തിയ വൈറസ് വകഭേദങ്ങളിൽ ഒരു വകഭേദം മാത്രമാണ് നിലവിൽ ആശങ്കയുണർത്തുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ബി.1.617.2 വകഭേദമാണ് അപകടകാരിയായ വകഭേദമായി ലോകാരോഗ്യസംഘടന വിലയിരുത്തുന്നത്.ട്രിപ്പിൾ വകഭേദം സംഭവിച്ച ഇവ അപകടകാരിയാണെന്ന് കഴിഞ്ഞ മാസം യുഎൻ ആരോഗ്യ ഏജൻസി പ്രഖ്യാപിച്ചിരുന്നു.അതേ സമയം രാജ്യത്തെ വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ വാക്‌സിൻ നയത്തിൽ ഡി ജി സി ഐ മാറ്റം വരുത്താൻ ഒരുങ്ങുന്നു.

ഡബ്ല്യൂ എച്ച് ഒ അംഗീകരിച്ചതോ മറ്റ് രാജ്യങ്ങളിൽ പരീക്ഷണം നടത്തിയതോ ആയിട്ടുള്ള വാക്‌സിനുകൾക്ക് ഇന്ത്യയിൽ പരീക്ഷണ ടെസ്റ്റ്‌ നടത്താത്തെ നേരിട്ട് ഉപയോഗിക്കാമെന്ന് ഡിജിസിഐ വ്യക്തമാക്കി. ഇതോടെ വിദേശ വാക്‌സിനുകൾ ക്ലിനിക്കൽ ട്രയൽ നടത്താതെ രാജ്യത്ത് അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ കഴിയുമെന്ന് ഡി ജി സി ഐ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News