അരുൺ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ചുമതലയേറ്റു

സുപ്രീംകോടതി മുൻ ജഡ്ജി അരുൺ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ചുമതലയേറ്റു.മു​ൻ​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​ച്ച്.​എ​ൽ ദ​ത്ത് വിരമിച്ചത് മുതൽ കഴിഞ്ഞ അഞ്ച് മാസമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

കമ്മീഷൻ അ​ധ്യ​ക്ഷ​സ്​​ഥാ​ന​ത്തേ​ക്ക്​ പ​രി​ഗ​ണി​ക്കാ​ൻ യോ​ഗ്യ​രാ​യ അ​ഞ്ചു മു​ൻ ചീ​ഫ്​​ജ​സ്​​റ്റി​സു​മാ​രെ മാ​റ്റി നി​ർ​ത്തി​യാ​ണ്​ അ​രു​ൺ മി​ശ്ര​യു​ടെ നി​യ​മ​നം. ഇ​ൻ​റ​ലി​ജ​ൻ​സ്​ ബ്യൂ​റോ മു​ൻ​ഡ​യ​റ​ക്​​ട​ർ രാ​ജീ​വ്​ ജെ​യി​ൻ, ജ​മ്മു-​ക​ശ്​​മീ​ർ ഹൈ​ക്കോട​തി മു​ൻ​ചീ​ഫ്​ ജ​സ്​​റ്റി​സ്​ മ​ഹേ​ഷ്​ മി​ത്ത​ൽ കു​മാ​ർ എ​ന്നിവരെ​യാ​ണ്​ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീഷ​ൻ അം​ഗ​ങ്ങ​ളാ​യി ഉ​ന്ന​ത​ത​ല സ​മി​തി നി​ശ്ച​യി​ച്ച​ത്.

പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സമിതിയാണ് അരുൺ മിശ്രയെ തെരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അരുൺ മിശ്ര സുപ്രീം കോടതിയിൽ നിന്ന് വിരമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News