മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ തീപിടിത്തം

മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ തീപിടിച്ചു. ഇന്ന് രാവിലെ ആയിരുന്നു മണ്ടയ്ക്കാട് ക്ഷേത്രത്തിലെ ശ്രീകോവിലില്‍ തീപിടിച്ചത്. ലോക്ഡൗണ്‍ കാരണം ഭക്തര്‍ക്ക് പ്രവേശനമില്ലായിരുന്നതും, തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതും കൂടുതല്‍ അപകടം ഒഴിവായി.

പതിവ് പൂജകഴിഞ്ഞ് പൂജാരിമാര്‍ പുറത്തുപോയ സമയത്ത് ശ്രീകോവിലില്‍ നിന്ന് തീ ഉയരുന്നത് സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടു. ഓടുമേഞ്ഞ ക്ഷേത്രം ആയതിനാല്‍ തീ വേഗത്തില്‍ പടര്‍ന്ന് മേല്‍ക്കൂരയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു.

എന്നാല്‍ വിഗ്രഹം സുരക്ഷിതമാണ് . തക്കലയില്‍ നിന്നും കുളച്ചലില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി. ശ്രീകോവിലിനുള്ളിലെ വിളക്കില്‍ നിന്ന് തീ പടര്‍ന്നതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News