ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയവരെ മതില്‍ ചാടിയിറങ്ങി വിരട്ടിയോടിക്കുന്ന കുട്ടിക്കൊമ്പന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മതിലിന് സമീപം ശാന്തനായി നില്‍ക്കുന്ന കൊമ്പന്‍ വീഡിയോ എടുക്കുന്നത് കണ്ട് റോഡിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നത് കൗതുകവും ഒപ്പം ഭീതിയുണര്‍ത്തുന്നതുമാണ്.
മതിലിന് സമീപം ശാന്തനായി നില്‍ക്കുന്ന കൊമ്പന് പുറത്തേക്ക് ഇറങ്ങാന്‍ കഴിയില്ലെന്ന് തെറ്റിധരിച്ചായിരുന്നു ഒരുകൂട്ടം ആളുകള്‍ കൊമ്പന്റെ വീഡിയോ പകര്‍ത്തിയത്.
എന്നാല്‍ ആന ഇറങ്ങി റോഡിലേക്ക് കയറിയതോടെ യാത്രക്കാര്‍ വാഹനവുമായി രക്ഷപ്പെടുകയായിരുന്നു. ഏറെ നേരം കാറിനെ പിന്തുടര്‍ന്ന് കൊമ്പന്‍ വാഹനം ദുരെയെത്തിയെന്ന് മനസിലാക്കിയതിന് ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്.
ഊട്ടി മേട്ടുപ്പാളയം ദേശീയപാതയുടെ ഒരു ഭാഗത്തെ കോണ്‍ക്രീറ്റ് മതിലിന് സമീപം നില്‍ക്കുകയായിരുന്ന ആനയുടെ ചിത്രങ്ങളാണ് അതുവഴി പോയ യാത്രക്കാര്‍ പകര്‍ത്തിയത്.
വന്യമൃഗങ്ങള്‍ക്ക് ശല്യമുണ്ടാകുന്ന രീതിയില്‍ വാഹനങ്ങള്‍ ഓടിക്കാനോ നിര്‍ത്തി ദൃശ്യങ്ങള്‍ പകര്‍ത്താനോ യാത്രക്കാര്‍ക്ക് അനുമതിയില്ല എന്ന നിയമം നിലനില്‍ക്കുമ്പോഴാണ് ഒരു കൂട്ടം യാത്രക്കാരുടെ ഈ പ്രവര്‍ത്തി.
ഊട്ടി മേട്ടുപ്പാളയം റൂട്ടിലെ ബെര്‍ളിയന്‍ ഭാഗത്ത് നിരവധി ആനത്താരകളുണ്ട്. എപ്പോഴും ആനകളെ ഇവിടെ കാണാന്‍ കഴിയും. ജാഗ്രതയോടെയല്ലാതെ ഇതുവഴി കടന്നുപോകാനാകില്ല. നാടുകാണി ചുരത്തിലും സ്ഥിതി മറിച്ചല്ല.
Get real time update about this post categories directly on your device, subscribe now.