ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയം; മുഖ്യമന്ത്രി മറ്റന്നാള്‍ സര്‍വകക്ഷി യോഗം വിളിച്ചു

സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്കോളർഷിപ്പ് വിഷയത്തിൽ കേരള ഹൈക്കോടതി വിധിയെ തുടർന്നുണ്ടായ സാഹചര്യം ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ച വൈകിട്ട് 3. 30 ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം.

ന്യൂനപക്ഷ സമുദായാംഗങ്ങൾക്കുള്ള സ്‌കോളർഷിപ്പുകളിൽ 80-20 അനുപാതം അനുവദിച്ചുള്ള സർക്കാർ ഉത്തരവ് റദ്ദാക്കി കഴിഞ്ഞ ദിവസം ഹെെക്കോടതി പുറപ്പെടുവിച്ച ഉത്തരവാണ് ഇപ്പോൾ ചർച്ചയാകുന്നത്. ന്യൂനപക്ഷ സമുദായാംഗങ്ങൾക്കുള്ള സ്‌കോളർഷിപ്പുകളിൽ 80 ശതമാനം മുസ്‌ളിംങ്ങൾക്കും ബാക്കി 20 ശതമാനം ലത്തീൻ കത്തോലിക്ക, പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കുമായി നൽകിക്കൊണ്ടുള്ള ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്.

ന്യൂനപക്ഷ സമുദായാംഗങ്ങൾക്കുള്ള ക്ഷേമപദ്ധതികൾ നടപ്പാക്കുമ്പോൾ ഒരു സമുദായത്തിനു മാത്രമായി മുൻഗണന നൽകുന്നെന്നാണ് ആരോപിച്ചുള്ള ഹർജിയിലാണ് ഹെെക്കോടതി ഉത്തരവ്. ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകണമെന്നാണ് ന്യൂനപക്ഷ വിഭാഗങ്ങൾ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ എന്ത് ചെയ്യണമെന്ന് ആലോചിക്കുവാനാണ് മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News