5 വര്‍ഷം കൊണ്ട് 5 ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കും; സാമൂഹ്യപെന്‍ഷനുകള്‍ 2,500 രൂപയാക്കുമെന്നും മുഖ്യമന്ത്രി

അഞ്ച് വർഷം കൊണ്ട് അഞ്ചു ലക്ഷം വീടുകൾ നിർമിച്ചു നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വികസനത്തെ വിവാദത്തിൽ മുക്കാനുള്ള ശ്രമത്തെ ജനം തോൽപിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത വർഷം ഒന്നരലക്ഷം വീടുകൾ നിർമിച്ച്‌ നൽകും. അറുപതിനായിരം കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതി നടപ്പാക്കും. സാമൂഹ്യപെൻഷനുകൾ 2,500 രൂപയാക്കും. ശബരി റെയിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.

കർഷകരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കും. 1500 സ്റ്റാർട്ടപ്പുകൾ ആരംഭിക്കും. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും. കൊച്ചി പാലക്കാട് -മംഗലാപുരം -വ്യവസായ ഇടനാഴി വികസിപ്പിക്കും. ഫാർമസ്യൂടിക്കൽ ഹബ്ബായി കേരളം മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News