ഓക്‌സിജന്‍ വില വര്‍ധന: സ്വകാര്യ ആശുപത്രികള്‍ ഹൈക്കോടതിയെ സമീപിച്ചു

ഓക്‌സിജൻ വില വർധനയ്‌ക്കെതിരെ സ്വകാര്യ ആശുപത്രികൾ ഹൈക്കോടതിയെ സമീപിച്ചു .ഓക്‌സിജന്റെ വില വർധിപ്പിക്കുന്നത് തടയാൻ സർക്കാർ ഇടപെടണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

ദുരന്ത നിവാരണ നിയമപ്രകാരം സർക്കാർ ചികിത്സാ ചിലവിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്തെ ഓക്‌സിജൻ നിർമാതാക്കൾ ഓക്‌സിജന്റെ വില വർധിപ്പിക്കുന്നു .അതിനാൽ സർക്കാർ നിശ്ചയിച്ച നിരക്ക് സ്വകാര്യ ആശുപത്രികൾക്ക് താങ്ങാനാകുന്നില്ലെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News