കാട്ടാന ആക്രമണം: അട്ടപ്പാടിയില്‍ യുവാവിന് ഗുരുതര പരിക്ക്

പാലക്കാട് അട്ടപ്പാടി പുതൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ഗുരുതരമായി പരുക്കേറ്റു. ആനവായ് ഊരിലെ മാരിയെയാണ് കാട്ടാന ആക്രമിച്ചത്. തേന്‍ ശേഖരിക്കാനായി മാരി ഉള്‍പ്പെടെ നാല് പേര്‍ വനത്തില്‍ പോയതായിരുന്നു.

മരത്തിന്റെ മറവില്‍ നിന്നിരുന്ന ആന പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. കൂടെയുള്ളവര്‍ ബഹളം വച്ചതോടെ ആന മാറിപ്പോയിരുന്നു. മാരിയെ ഗുരുതര പരുക്കുകളോടെ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യലിറ്റി ആശുപത്രിയിലേക്കും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News