16 കിലോ ലഹരിമരുന്ന് മത്സ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

മത്സ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 16 കിലോ ലഹരിമരുന്ന് പിടികൂടി. കുവൈറ്റിലാണ് സാഹസികമായി ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്.

സംഭവത്തില്‍ അറബ് വംശജനായ ഒരാളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ അറബ് വംശജനെയും പിടിച്ചെടുത്ത മത്സ്യവും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കിഴക്കന്‍ മേഖലയായ ഷര്‍ഖിലെ മത്സ്യമാര്‍ക്കറ്റില്‍ നിന്ന് പ്രതി പിടിയിലായത്.

വിപണനത്തിനായി എയര്‍ കാര്‍ഗോ വഴി വിദേശത്ത് നിന്നെത്തിച്ച മത്സ്യങ്ങളില്‍ ചിലതിന്റെ വയറ്റില്‍ പ്ലാസ്റ്റികില്‍ പൊതിഞ്ഞ നിലയിലാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News