സെന്‍ട്രല്‍ വിസ്റ്റ പദ്ധതി: ദില്ലി ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു

സെൻട്രൽ വിസ്റ്റ പദ്ധതിയുമായി കേന്ദ്ര സർക്കാരിന് മുന്നോട്ട് പോകാമെന്ന ദില്ലി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയിൽ അപ്പീൽ. കൊവിഡ് സാഹചര്യത്തിൽ പൊതുജനാരോഗ്യത്തെ ബാധിക്കുന്നതാണ് പദ്ധതി നിർമാണ പ്രവർത്തനങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വ. പ്രദീപ് കുമാർ യാദവ് പരമോന്നത കോടതിയിൽ അപ്പീൽ സമർപ്പിച്ചിരിക്കുന്നത്.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് സെൻട്രൽ വിസ്റ്റ പ്രോജക്റ്റിന്റെ നിർമാണപ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന പൊതുതാത്പര്യഹർജി ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. സെൻട്രൽ വിസ്റ്റ അനിവാര്യമായ ദേശീയ പദ്ധതിയാണെന്നു നിരീക്ഷിച്ച ഹൈക്കോടതി ബെഞ്ച് ഹർജിക്കാർക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News