മാതൃകാ വാടക നിയമത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

മാതൃകാ വാടക നിയമത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.വാടക വീടുകൾക്കുള്ള രജിസ്ട്രേഷൻ നടപടികൾക്ക് സ്വതന്ത്ര അതോറിറ്റി സംസ്ഥാനങ്ങളിൽ രൂപീകരിക്കണമെന്നും തർക്ക പരിഹാരത്തിന് പ്രത്യേക കോടതികൾ വേണമെന്നും നിയമത്തിൽ പരാമർശിക്കുന്നുണ്ട്.

താമസ ആവശ്യത്തിനാണെങ്കിൽ 2 മാസത്തെ വാടക മാത്രമേ മുൻകൂറായി വാങ്ങാവൂ. താമസ ആവശ്യത്തിനല്ലെങ്കിൽ 6 മാസത്തെ വാടക മുൻകൂറായി വാങ്ങാം. കരാറിലെ വ്യവസ്ഥകൾക്ക് പ്രകാരമേ വാടകയിൽ വർദ്ധനവ് പാടുള്ളൂ. അല്ലെങ്കിൽ മൂന്ന് മാസം മുൻപ് രേഖാമൂലം അറിയിക്കണമെന്നും നിയമത്തിൽ പറയുന്നു.

സംസ്ഥാനങ്ങൾക്ക് മാതൃകാ വാടക നിയമം അതേപടി അംഗീകരിക്കുകയോ അല്ലെങ്കിൽ നിലവിലെ നിയമത്തിൽ ഭേദഗതികൾ കൊണ്ടുവരികയോ ചെയ്യാം. വിപണിയധിഷ്ഠിതമായി വീടുകൾ വാടകയ്ക്ക് നൽകാൻ ലക്ഷ്യമിട്ടുള്ള ചട്ടങ്ങളാണ് നിയമത്തിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News