ഭക്ഷണത്തിന് സാലഡ് വിളമ്പിയില്ല; ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്

രാത്രിഭക്ഷണത്തിന് സാലഡ് വിളമ്പിയില്ലെന്ന കാരണത്താല്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകനും വെട്ടേറ്റു.

ഉത്തര്‍പ്രദേശിലെ ജലാല്‍പൂരില്‍ തിങ്കളാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് മുരളിയ്ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ മുരളി സാലഡ് ചോദിച്ചു. എന്നാല്‍ മറ്റു ചില ജോലികളില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍ ഭാര്യ ഇത് ശ്രദ്ധിച്ചില്ല. ഇതിനെ ചൊല്ലി ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടാവുകയായിരുന്നു.

തുടര്‍ന്ന് കുപിതനായ മുരളി ഭാര്യയെ വെട്ടുകയായിരുന്നു. അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മകന് പരിക്കേറ്റത്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അമ്മയെയും മകനെയും ആശുപത്രിയില്‍ എത്തിച്ചത്.

എന്നാല്‍ ചികിത്സയ്ക്കിടെ ഭാര്യയ്ക്ക് മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വെട്ടേറ്റ മകന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News