രുചിയുള്ള ഉള്ളി ചമ്മന്തിയുണ്ടെങ്കിൽ പിന്നെ വേറൊന്നും വേണമെന്നില്ല

ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒന്നാണ് ചമ്മന്തി.ചമ്മന്തികളിൽ ഏറ്റവും മുന്നിൽ ഉള്ളി ചമ്മന്തിയാണ്.രുചിയുള്ള ഉള്ളി ചമ്മന്തിയുണ്ടെങ്കിൽ പിന്നെ വേറൊന്നും വേണമെന്നില്ല.ചോറിനു മാത്രമല്ല പലഹാരങ്ങൾക്കൊപ്പവും ഈ ചമ്മന്തി കഴിക്കാം.എങ്ങനെ ഉള്ളി ചമ്മന്തി ഉണ്ടാക്കാം എന്ന് നോക്കാം.

ചേരുവകൾ

ഉള്ളി – 250 ഗ്രാം
പുളി – ചെറിയ ഉരുള
വെളിച്ചെണ്ണ – കൽ ടീസ്പൂൺ
മുളകുപൊടി – 2 ടീസ്പൂൺ
ഇഞ്ചി- ചെറിയ കഷ്ണം
വെളുത്തുള്ളി ആവശ്യമെങ്കിൽ
ഉപ്പ്‌ – പാകത്തിന്

തയാറാക്കുന്ന വിധം
1. ചെറിയ ഉള്ളി വൃത്തിയായി കഴുകി ചെറുതായി നീളത്തിൽ അരിഞ്ഞെടുക്കുക

2. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഉള്ളി വഴറ്റാൻ ആവശ്യമായ എണ്ണ ഒഴിച്ചു വഴറ്റിയെടുക്കുക, ഇഞ്ചിയും വെളുത്തുള്ളിയും ഉള്ളിയോടൊപ്പം ചേർത്ത് വഴറ്റുക.

3. ഉള്ളി നന്നായി വഴന്ന് കഴിയുമ്പോൾ അതിലേക്ക് മുളക് പൊടിയിട്ട് ഇളക്കുക.

4.തണുത്ത ശേഷം മിക്സിയിൽ അരച്ചെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News