“കൊക്കൂൺ” നവംബർ 12,13 തീയതികളിൽ

സൈബർ സുരക്ഷാ രം​ഗത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കോൺഫറൻസായ കേരള പൊലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കൊക്കൂൺ 2021 ഇത്തവണ നവംബർ 12, 13 തീയതികളിൽ നടക്കുമെന്ന് എഡിജിപിയും സൈബർ ഡോം നോഡൽ ഓഫീസറുമായ, ഓർ​ഗൈനൈസിം​ഗ് കമ്മിറ്റി വൈസ് ചെയർമാനുമായ മനോജ് എബ്രഹാം ഐപിഎസ് അറിയിച്ചു.

കൊക്കൂണിന്റെ ആദ്യ 12 പതിപ്പുകൾക്ക് ശേഷം കഴി‍ഞ്ഞവർഷം നടന്ന 13-ാം പതിപ്പ് കൊവിഡിന്റെ സാഹചര്യത്തിൽ വെർച്വൽ ആയി നടത്തിയതിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും ഉൾപ്പെടെ ആറായിരത്തിൽ അധികം പേരാണ് പങ്കെടുത്തത്.

കഴിഞ്ഞ വർഷം വെർച്വൽ രം​ഗത്ത് നടത്തി വിജയിച്ചതിനെ തുടർന്നാണ് ഇത്തവണയും കൊവിഡ് സാഹചര്യത്തിൽ വെർച്വലിൽ നടത്താൻ തീരുമാനിച്ചത്.കേരളാ പൊലീസിന്റെയും ഇസ്രയുടെയും സഹകരണത്തോടെയാണ് തുടർച്ചയായി 14-ാം വർഷവും കൊക്കൂൺ 2021 സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News