ചിലിക്കെതിരെയുള്ള ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീന ടീം ഇറങ്ങുക മറഡോണയുടെ ചിത്രമുള്ള ജഴ്‌സിയണിഞ്ഞ്

ചിലിക്കെതിരെയുള്ള ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീന ടീം ഇറങ്ങുക മറഡോണയുടെ ചിത്രമുള്ള പ്രത്യേക ജഴ്‌സിയണിഞ്ഞ്.

വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ന് അര്‍ജന്റീനയിലെ സാന്റിയാഗോ സ്റ്റേഡിയത്തിലാണ് മത്സരം. മറഡോണ അന്തരിച്ചതിന് ശേഷം അര്‍ജന്റീനിയന്‍ ദേശിയ ടീമിന്റെ ആദ്യ മത്സരമാണിത്.

ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ജപ്പാനെതിരായ സൗഹൃദ മത്സരത്തിനിടെ അര്‍ജന്റീനയുടെ അണ്ടര്‍-23 ടീം മറഡോണയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.

4 മത്സരങ്ങളില്‍ നിന്നും 10 പോയിന്റുമായി ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ട് പോയിന്റ് പട്ടികയില്‍ ബ്രസീലിന് പിന്നില്‍ രണ്ടാമതാണ് അര്‍ജന്റീന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News