കേള്‍ക്കുന്നത് ശരിയാണെങ്കില്‍ അത് രാജ്യദ്രോഹമാണ്: അന്വേഷണം വേണമെന്ന് പി പി മുകുന്ദന്‍

കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം വേണമെന്ന് പി പി മുകുന്ദന്‍. അണികള്‍ക്ക് വിഷമമുണ്ടാക്കുന്ന കാര്യങ്ങളാണ് കേള്‍ക്കുന്നത്. കേള്‍ക്കുന്നത് ശരിയാണെങ്കില്‍ അത് രാജ്യദ്രോഹമാണ്.

സംഭവത്തില്‍ കേന്ദ്ര നേതൃത്വം അന്വേഷിച്ച് നടപടിയെടുക്കണമെന്നും ബിജെപിയുടെ പ്രവര്‍ത്തകര്‍ അങ്ങേയറ്റം ദുഃഖിതരാണെന്നും അദ്ദേഹം പറഞ്ഞു.കൊടകര കുഴല്‍പ്പണ കേസിന് പുറമെ ജെ.ആര്‍.പി. നേതാവ് സി. കെ ജാനുവിന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ 10 ലക്ഷം രൂപ നല്‍കി എന്നതുള്‍പ്പെടയുള്ള പണമിടപാട് കേസുകളില്‍ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചാനൽ ചർച്ചക്കിടയിലായിരുന്നു പി. പി. മുകുന്ദന്റെ പ്രതികരണം

‘ഒരു കേഡര്‍ പാര്‍ട്ടി എന്ന നിലയ്ക്ക് ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. സമഗ്രമായ അന്വേഷണം നടത്തട്ടെ. പിണറായി സര്‍ക്കാറിന്റെ പൊലീസ് ആണല്ലോ. സ്വാഗതം ചെയ്യുന്നു. കേന്ദ്ര നേതൃത്വം ആഭ്യന്തരമായി ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം. ബി.ജെ.പിയിലെ നേതാക്കള്‍ക്ക് മാനസികമായി വിഷമമുണ്ടാക്കിയ സംഭവമാണിത്. ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു.

25 ലക്ഷം എന്നത് ഇപ്പോള്‍ ഒന്നര കോടിയായി. ഇനിയും ഉണ്ടെന്ന് കേള്‍ക്കുന്നു. ഒരിക്കലും ഇതിനെ ന്യായീകരിക്കുന്നില്ല. ഇത് തെറ്റാണ്. ഇതില്‍ ബിജെപിക്കാരുണ്ടെങ്കില്‍ ശരിയായ നടപടിയെടുക്കണം. ഇങ്ങനെയൊന്ന് നടന്നിട്ടുണ്ടെങ്കില്‍ ഇത് രാജ്യദ്രോഹക്കുറ്റമാണ്. കേന്ദ്രത്തിന്റെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം വേണം.

പ്രസീതയുടേതായി പുറത്ത് വന്ന പത്ത് ലക്ഷം നല്‍കിയെന്ന വാര്‍ത്തയിലും അന്വേഷണം നടക്കട്ടെ. അതിനെ ന്യായീകരിച്ചോ എതിര്‍ത്തോ എനിക്കൊന്നും പറയാനില്ല,’

ചാനൽ ചർച്ചക്കിടയിലായിരുന്നു പി. പി. മുകുന്ദന്റെ പ്രതികരണം സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും എന്‍.ഡി.എയുടെ ഭാഗമാവുന്നതിനുമായി 10 ലക്ഷം രൂപ സി.കെ ജാനുവിന് കെ.സുരേന്ദ്രന്‍ നല്‍കിയെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീതയായായിരുന്നു വെളിപ്പെടുത്തിയത്.

കൊടകര കുഴല്‍പ്പണ കേസിലും ബി.ജെ.പിക്ക് കുരുക്ക് മുറുകുകയാണ്. കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസിലെ പ്രതികള്‍ തൃശ്ശൂര്‍ ബി.ജെ.പി. ഓഫീസില്‍ എത്തിയെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പ്രതികളായ ദീപക്, രഞ്ജിത്ത് എന്നിവരാണ് തൃശ്ശൂര്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയത്.

ഇവരെ നേതാക്കള്‍ വിളിച്ചുവരുത്തിയതാണോയെന്ന് അന്വേഷിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News