ഉള്ളി ചേർത്ത “കുഴലപ്പം” കറുമുറെ കഴിക്കാം

മലയാളികളുടെ പലഹാരമായ കുഴലപ്പം വറുത്ത അരിപ്പൊടി ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ഈ വിഭവത്തിന് കുഴലാകൃതി ഉള്ളതിനാലാണ് കുഴലപ്പം എന്നറിയപ്പെടുന്നത്. സായാഹ്നങ്ങളിൽ ചായക്കൊപ്പം കൊറിക്കുവാനാണ് സാധാരണയായി കുഴലപ്പം തയ്യാറാക്കുന്നത്. മധുരത്തോടെയും മധുരമില്ലാതെയും കുഴലപ്പം തയ്യാറാക്കാറുണ്ട്.ചില സ്ഥലങ്ങളിൽ അരിപ്പൊടിക്കു പകരം മൈദ ഉപയോഗിച്ചും കുഴലപ്പം ഉണ്ടാക്കാറുണ്ട്.മധുരം നൽകുന്നതിന്‌ വറുത്തെടുത്ത ശേഷം പഞ്ചസാര ലായനിയിൽ മുക്കിയെടുക്കും.

ചേരുവകൾ
1.അരിപ്പൊടി
2.തേങ്ങ
3.ഉള്ളി
4.വെളുത്തുള്ളി
5.ജീരകം
6.ഏലക്ക
7.എള്ള്
8.ഉപ്പ്
9.പഞ്ചസാര

തയ്യാറാക്കുന്ന വിധം

തേങ്ങാപ്പീര, ഉള്ളി, വെളുത്തുള്ളി, ഏലക്ക, എന്നിവ അരച്ച് മിശ്രിതം തയ്യാറാക്കുന്നു.

ഈ മിശ്രിതം വറുത്ത അരിപ്പൊടിയുമായി പാകത്തിന് ഉപ്പും ചേർത്ത് കുഴച്ചെടുക്കുന്നു.

ഈ മാവിൽ മേമ്പൊടിയായി ജീരകവും എള്ളും ചേർക്കും.

മാവ് ചെറിയ ഭാഗങ്ങളാക്കി ചപ്പാത്തിപോലെ പരത്തി എടുക്കുന്നു.

ശേഷം ഇതിന്റെ രണ്ടറ്റവും യോജിപ്പിച്ച് കുഴൽ രൂപത്തിലാക്കും.

തിളക്കുന്ന എണ്ണയിൽ വറുത്തെടുത്തെടുത്താണ് കുഴലപ്പം തയ്യാറാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News