ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖ യുട്യൂബർ അറസ്റ്റിൽ.മുംബൈയിലെ അറിയപ്പെടുന്ന യൂട്യൂബറായ ജിതേന്ദ്ര അഗർവാളിനെ (ജിത്തു)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാണ്ഡൂപ്പ് പോലീസാണ് അറസ്റ്റ് ചെയ്തത്.
ജിത്തുവിന്റ ഭാര്യ കോമൾ അഗർവാളിനെ വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും കോമളിനെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്നുമാണ് ബന്ധുക്കൾ ആരോപിച്ചത് .
കോമളിന്റെ മാതാവും സഹോദരിയും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 304, 306, 506 വകുപ്പുകൾ ചേർത്ത് കേസെടുത്തത്
ജീതു ജാൻ എന്നറിയപ്പെടുന്ന യൂട്യൂബ് ചാനലിലൂടെയാണ് ജിതേന്ദ്ര ശ്രദ്ധ നേടുന്നത്.
പല തവണയും ബന്ധുക്കളെ വിളിച്ച് ഭർത്താവ് തന്നെ ശാരീരികമായി പീഡിപ്പിക്കുന്ന വിവരം കോമൾ പറയുമായിരുന്നു. ഒരിക്കൽ അവർ വീട്വിട്ടിറങ്ങുകയും ചെയ്തു. ഭാര്യയെ ശാരീരികമായി പീഡിപ്പിക്കാറുള്ള ജിതേന്ദ്ര കൊല്ലാനും മടിക്കില്ലെന്നാണ് ബന്ധുക്കളും പറയുന്നത്.
കോമളിനെ തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടതായിപോലീസാണ് കുടുംബത്തെ അറിയിച്ചത്. ഉടൻ തന്നെ ബന്ധുക്കൾ ജിതേന്ദ്രയാണ് മരണത്തിന് ഉത്തരവാദിയെന്ന് ആരോപണമുയർത്തി.പരാതിയുടെ അടിസ്ഥാനത്തിലാണ് ജിതേന്ദ്രയെ അറസ്റ്റ് ചെയ്തത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here