ലക്ഷദ്വീപില്‍ ഓരോ ദ്വീപുകള്‍ക്കും പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ച് കളക്ടര്‍ ; ബോധവത്കരണത്തിനെന്ന് വിശദീകരണം

ലക്ഷദ്വീപില്‍ ഓരോ ദ്വീപുകള്‍ക്കും പ്രത്യേക ഉദ്യോഗസ്ഥരെ കളക്ടര്‍ നിയമിച്ചു. ഓരോ ദ്വീപിലും ഐ.എ.എ എസ്,ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല. ദ്വീപിന്റെ വികസനകാര്യങ്ങള്‍ക്കും കൊവിഡ് സാഹചര്യം നിരീക്ഷിക്കാനുമാണ് പ്രത്യേക ചുമതലയെന്നാണ് ഔദ്യോഗിക വിശദീകരണം.

ഏഴ് സെക്രട്ടറിമാര്‍ക്കാണ് ഓരോ ദ്വീപിന്റെയും ചുമതല നല്‍കി കലക്ടര്‍ ഉത്തരവിറക്കിയത്. വികസന കാര്യങ്ങള്‍ നടപ്പാക്കുക, പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ഇതില്‍ സഹകരിപ്പിക്കുക കൊവിഡ് നിയന്ത്രണം, ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍,ശുചിത്വം എന്നിവയാണ് ഉദ്യോഗസ്ഥരുടെ ചുമതല.

ഓരോ ദ്വീപിലും താമസിച്ച് ഉദ്യോഗസ്ഥര്‍ ചുമതലകള്‍ നിര്‍വ്വഹിക്കണമെന്നാണ് നിര്‍ദ്ദേശം. അമിത് സതി, വിജേന്ദ്ര സിംഗ് റാവത്ത്, ശിവകുമാര്‍,അമിത് വര്‍മ്മ ഐ.പി.എസ്, ദാമോദര്‍ എ.റ്റി,ഒ പി മിശ്ര,ലേക് രാജ് എന്നിവര്‍ക്കാണ് ചുമതലകള്‍.

അതേസമയം, ഇവരുടെ നേതൃത്വത്തില്‍ ദ്വീപുകളില്‍ പഞ്ചായത്ത് യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണമെന്ന ആവശ്യത്തോട് സഹകരിക്കേണ്ടെന്ന് പഞ്ചായത്തുകള്‍ തീരുമാനിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥ ഇടപെടല്‍ സംശയത്തോടെയാണ് ദ്വീപ് ജനത കാണുന്നത.്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here