“K. സുരേന്ദ്രൻ എന്നാൽ കുഴൽ സുരേന്ദ്രന്റെ ചുരുക്കം:സുരേന്ദ്രനെയും രാഷ്ട്രീയ ചാണക്യനെയും ട്രോളി സോഷ്യൽ മീഡിയ

സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ ‌സുരേന്ദ്രൻ 10 ലക്ഷം രൂപ കൈമാറിയ വാർത്ത പുറത്തുവന്നതിന് പിന്നാലെ കെ സുരേന്ദ്രനെ പരിഹസിച്ച് സോഷ്യൽ മീഡിയ . മലയാളി എന്നും ഒന്നാമൻ തന്നെ! ഒന്നാലോചിച്ചുനോക്കിയേ, ഇന്ത്യയിലെ മുഴുവൻജനങ്ങളെ പറ്റിച്ചവനെ പറ്റിച്ചവൻ ഒരു മലയാളി. എന്നാണ് സന്ദീപാനന്ദ ​ഗി​രി ഫേസ്ബുക്കിൽ കുറിച്ചത്. സുരേന്ദ്രൻ പണം നൽകാമെന്ന് വാ​ഗ്ദാനം ചെയ്യുന്ന ഓഡിയോ ക്ലിപ്പും പെർഫക്ട് ഓകെ എന്ന ടൈറ്റിലിൽ അ​ദ്ദേഹം ഷെയർ ചെയ്തിരുന്നു. എന്ന തലവാചകമാണ് ഈ പോസ്റ്റിന് നൽകിയിരിക്കുന്നത്.“K. സുരേന്ദ്രൻ എന്നാൽ കുഴൽ സുരേന്ദ്രന്റെ ചുരുക്കം എന്നാണ് സോഷ്യൽ മീഡിയയിലെ മറ്റൊരു കമന്റ്

40 സീറ്റു പിടിക്കാൻ സുരേന്ദ്രന്റെ കൈയിൽ 400 കോടി കൊടുത്ത ബുദ്ധിമാനാണ് ബി ജെ പി യുടെ “ചാണക്യൻ..‼️” എന്നാണ് മറ്റൊരു ശ്രദ്ധേയമായ ട്രോള്.40 സീറ്റു പിടിക്കാമെന്ന കെ.സുരേന്ദ്രന്റെ വാക്ക് കേട്ട് 400 കോടി കൊടുത്ത ബുദ്ധിമാനു സംഘികൾ ചാർത്തി കൊടുക്കുന്ന പേരാണ് കോമഡി.. – “ചാണക്യൻ..‼️

ഉള്ളി സുര ഇനി മുതൽ കുഴൽ സുര എന്നറിയപ്പെടും തുടങ്ങി ഒട്ടേറെ ട്രോളുകയും കമന്റുകളുമാണ് സുരേന്ദ്രന്റെ പേരിൽ പ്രചരിക്കുന്നത്

സികെ ജാനു 10 കോടിയാണ് ആവശ്യപ്പെട്ടത്. പിന്നീട് താൽക്കാലിക ആവശ്യങ്ങൾക്കായി 10 ലക്ഷം രൂപയെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് സികെ ജാനു താമസിച്ച ഹോട്ടലിലാണ് പണം കൈമാറിയതെന്നും പ്രസീത അഴീക്കോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. കെ സുരേന്ദ്രൻ ഹോട്ടലിൽ നേരിട്ടെത്തി പണം മാറിയതാണെന്ന് പ്രസീത പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News