രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ്

രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ്ബ് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. മലയാളി മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷയും സംരക്ഷണവും ഉള്‍പ്പെടെയുള്ളവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

മലയാളി മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷയും സംരക്ഷണവും ഉള്‍പ്പെടെയുള്ളവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. മാധ്യമ പ്രവര്‍ത്തകരെ കൊവിഡ് മുന്നണി പോരാളികളായി പരിഗണിക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.

പ്രമുഖ കോളമിസ്റ്റായ കെ.പി. നായര്‍, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍, മലയാള മനോരമ തിരുവനന്തപുരം ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം, മാതൃഭൂമി ന്യൂസ് ദില്ലി സ്‌പെഷ്യല്‍ റെപ്രസന്റേറ്റീവ് എന്‍. അശോകന്‍, ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് പ്രസിഡന്റ് ജോര്‍ജ് കള്ളിവയലില്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News