ഉള്ളിത്തീയൽ ഉണ്ടെങ്കിൽ പിന്നെ വേറൊന്നും വേണ്ട

ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണ് തീയൽ.പല പച്ചക്കറികളും വച്ച് നമുക്ക് തീയൽ ഉണ്ടാക്കാം; ഇന്ന് നമുക്ക് ഉള്ളിത്തീയൽ തയ്യാറാക്കാം

 കേരളത്തിലെ പരമ്പരാഗത കറിവിഭവങ്ങളിൽ ധാരാളം പേരുടെ ഇഷ്ടപ്പെട്ട വിഭവമാണ് ഉള്ളിത്തീയൽ.;

ഉള്ളിത്തീയല്‍
ചേരുവകള്‍

ചുവന്നുള്ളി: 200 ഗ്രാം

തേങ്ങ തിരുകിയത്: 1 കപ്പ്

ഉലുവ: 1/2 ടേബിള്‍ സ്പൂണ്‍

കായം: ഒരു നുള്ള്

വാളന്‍ പുളി: ഒരു നെല്ലിക്കാ വലിപ്പത്തില്‍

ശര്‍ക്കര പൊടിച്ചത്: 1 ടേബിള്‍ സ്പൂണ്‍

മുളകു പൊടി: 1 ടേബിള്‍ സ്പൂണ്‍

കുരുമുളക് പൊടി: 1/2 ടേബിള്‍ സ്പൂണ്‍

മല്ലിപ്പൊടി : 2 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍ പൊടി: 1/4 ടീ സ്പൂണ്‍

വെളുത്തുള്ളി: 2 അല്ലി

കറി വേപ്പില: ഒരു തണ്ട്

ഉപ്പ് : പാകത്തിന്

വെളിച്ചെണ്ണ: 1 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

  • പുളി ഒരു കപ്പ് ചെറു ചൂടു വെള്ളത്തില്‍ 15 മിനിറ്റ് മുക്കി വയ്ക്കുക.

  • പിഴിഞ്ഞ് ചാര്‍ അരിച്ച് എടുക്കുക.

  • ചുവന്നുള്ളി തൊലി കളഞ്ഞ് കഴുകിയിട്ട് നെടുകെ അരിയുക.

  • ചട്ടി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ ഉലുവ ഇടുക. മൂക്കുമ്പോള്‍ തേങ്ങ തിരുകിയത് ചേര്‍ക്കുക. നന്നായി ചുവക്കുന്നതു വരെ ഇടത്തരം തീയില്‍ വറുക്കുക.

  • മുളകു പൊടി, മല്ലിപ്പൊടി ഇവ ചേര്‍ക്കുക. ഒരു മിനിറ്റ് കഴിഞ്ഞ് വാങ്ങി വയ്ക്കുക.

  • മിശ്രിതം തണുത്തതിനു ശേഷം അല്പം ചൂട് വെള്ളം നനച്ച് മിക്സിയില്‍ നന്നായി അരച്ച് എടുക്കുക.

  • ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക.

  • വെളിത്തുള്ളി ചതച്ചത് ചേര്‍ക്കുക.

  • ഇതില്‍ ചുവന്നുള്ളി ചേര്‍ത്തു ചെറുതായി വയട്ടുക.

  • മഞ്ഞള്‍ പൊടി ചേര്‍ത്ത് ഇളക്കുക. കായം ചേര്‍ക്കുക. കുരുമുളക് പൊടി ചേര്‍ത്ത് ഇളക്കുക.

  • പുളി വെള്ളം ഒഴിക്കുക. രണ്ട് കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക.

  • ശര്‍ക്കര പൊടി ചേര്‍ക്കുക.

  • തിളക്കുമ്പോള്‍ തേങ്ങാ അരച്ച മിശ്രിതം ചേര്‍ക്കുക.

  • വെന്തതിനു ശേഷം വാങ്ങി വക്കു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here