ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറം പ്രതിഷേധം ശക്തമാക്കുന്നു

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറം പ്രതിഷേധം ശക്തമാക്കുന്നു. ദ്വീപ് നിവാസികള്‍ ഈ മാസം 7 ന് 12 മണിക്കൂര്‍ ജനകീയ നിരാഹാരം അനുഷ്ഠിക്കും. ഹൈക്കോടതിയില്‍ നിയമ പോരാട്ടം തുടരാനും കൊച്ചിയില്‍ ചേര്‍ന്ന സേവ് ലക്ഷദ്വീപ് ഫോറം യോഗം തീരുമാനിച്ചു.

മുഴുവന്‍ ദ്വീപുകളിലെയും ജനങ്ങളെ പ്രതിഷേധ സമരത്തില്‍ പങ്കാളികളാക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ തീരുമാനം.ഇതിന്റെ ഭാഗമായി മുഴുവന്‍ ദ്വീപുകള്‍ കേന്ദ്രീകരിച്ചും ഫോറത്തിന്റെ ഉപ കമ്മിറ്റികള്‍ക്ക് രൂപം നല്‍കും . അതാത് ജില്ലാ പഞ്ചായത്തുകളുടെ നേതൃത്വത്തിലായിരിക്കും കമ്മിറ്റികള്‍ യാഥാര്‍ത്ഥ്യമാക്കുക. അങ്ങനെ മുഴുവന്‍ ദ്വീപുകളേയും ഏകോപിപ്പിച്ച് പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.

അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 7 ന് ദ്വീപ് നിവാസികള്‍ 12 മണിക്കൂര്‍ നിരാഹാരമിരിക്കും.അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ കടുത്ത പ്രതിഷേധങ്ങളിലേക്ക് നീങ്ങുമെന്നും മുഹമ്മദ് ഫൈസല്‍ എം പി പറഞ്ഞു.

കൂടാതെ ഹൈക്കോടതിയില്‍ നിയമ പോരാട്ടം തുടരും.ഇതിനായി വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഈ കമ്മിറ്റികള്‍ ആയിരിക്കും തുടര്‍ന്നുള്ള നിയമ കാര്യങ്ങളില്‍ തീരുമാനമെടുക്കുക. കേരളത്തില്‍ നിന്നുള്‍പ്പടെ ലഭിക്കുന്ന വലിയ പിന്തുണ സമരത്തിന് പുതിയ ഊര്‍ജ്ജം നല്‍കുമെന്ന് ഫോറം ഭാരവാഹികള്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like