ആശങ്കയ്ക്ക് നേരിയ അയവ് :രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായ ഏഴാം ദിവസവും രണ്ടു ലക്ഷത്തിൽ താഴെയെത്തി

രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായ ഏഴാം ദിവസവും രണ്ടു ലക്ഷത്തിൽ താഴെയെത്തി. 24 മണിക്കൂറിൽ 1,34,154 പുതിയ രോഗികളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2,887 പേർ രോഗബാധിതരായി മരമണടഞ്ഞു.

രാജ്യത്ത് ഇതുവരെ 2,84,41,986 പേരാണ് ആകെ കൊവിഡ് ബാധിതരായത്. ആകെ 3,37,989 പേർ മരണമടഞ്ഞു.അതേ സമയം 22,10,43,693 പേർ വാക്സിൻ സ്വീകരിച്ചതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

കൊവിഡ് പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷയെക്കുറിച്ച് ആലോചിക്കാൻ കേന്ദ്രം ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേർത്തു. അടുത്ത മൂന്നു മാസം പരീക്ഷ നടത്താനാവില്ലെന്നാണ് വിലയിരുത്തൽ. ജെഇഇ പരീക്ഷയുടെ ഭാവിയും ഇന്ന് ചേരുന്ന യോഗം ചർച്ച ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News