
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ കൊച്ചിയിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ എല്‍ഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചു. കലൂര്‍ റിസര്‍വ്വ് ബാങ്ക് ഓഫീസിനു മുന്നില്‍ നടന്ന സമരം സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു.
സിപിഐ ജില്ലാ സെക്രട്ടറി പി.രാജു മറ്റ് എല്‍ഡിഎഫ് ജില്ലാ നേതാക്കളും പങ്കെടുത്തു. എറണാകുളം ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ പരിപാടി എന്‍സിപി അധ്യക്ഷന്‍ പി സി ചാക്കോയാണ് ഉദ്ഘാടനം ചെയ്തതത്.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പ്രതിഷേധ പരിപാടികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here