സി കെ ജാനുവിന് പത്ത് ലക്ഷം കൊടുത്തുവെന്ന വെളിപ്പെടുത്തല്‍ കേന്ദ്രം അന്വേഷിക്കണം ; ഇ പി ജയരാജന്‍

സി കെ ജാനുവിന് പത്ത് ലക്ഷം കൊടുത്തുവെന്ന വെളിപ്പെടുത്തല്‍ കേന്ദ്രം അന്വേഷിക്കണമെന്ന് മുന്‍ വ്യവസായമന്ത്രി ഇ പി ജയരാജന്‍. ഇതുവരെ ഇവിടെ ഉണ്ടായിരുന്ന ഇ ഡി ഇപ്പോള്‍ എവിടെ പോയി.

പണത്തിന്റെ സ്രോതസും അന്വേഷിക്കണമെന്നും ഇ പി ജയരാജന്‍ കണ്ണൂരില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കാത്തത് ദുരൂഹമാണെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.

അതേസമയം, കുഴല്‍പ്പണവും വോട്ടുവിറ്റ പണവുമാണ് ബിജെപി നേതാക്കളുടെ കയ്യിലുള്ളതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വ്യക്തമാക്കി. കണ്ണൂര്‍ ഉള്‍പ്പെടെ എല്ലാ ജില്ലകളിലും കള്ളപ്പണമെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News