കേരള എഞ്ചിനീയറിംഗ് പ്രവേശനം മാനദണ്ഡങ്ങളില്‍ മാറ്റത്തിന് സാധ്യത; പ്രവേശന പരീക്ഷ കമ്മീഷണര്‍

കേരള എഞ്ചിനീയറിംഗ് പ്രവേശനം മാനദണ്ഡങ്ങളില്‍ മാറ്റത്തിന് സാധ്യത. ഹയര്‍ സെക്കന്ററി പരീക്ഷ മാര്‍ക്ക് പരിഗണിക്കുന്നത് ഒഴിവാക്കാന്‍ ശുപാര്‍ശ നല്‍കി. ശുപാര്‍ശ ചെയ്തത് പ്രവേശന പരീക്ഷ കമ്മീഷണര്‍.

കീം പരീക്ഷ മാത്രം അടിസ്ഥാനമാക്കി പ്രവേശനം നടത്തണമെന്നും ഹയര്‍ സെക്കന്ററി മാര്‍ക്ക് കണക്കാക്കുന്നതില്‍ അശാസ്ത്രീയത ഉണ്ടെന്നും കമ്മിഷണര്‍ വ്യക്തമാക്കി.

സിബിഎസ്ഇയും പല സംസ്ഥാന ബോര്‍ഡുകളും പ്ലസ് ടു പരീക്ഷ റദ്ദാക്കിയതും ശുപാര്‍ശക്ക് കാരണമായി. നിലവില്‍ കീമിന് ഒപ്പം ഹയര്‍ സെക്കന്ററി പരീക്ഷ മാര്‍ക്കും ചേര്‍ത്താണ് പ്രവേശനം നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News