ഉള്ളിക്കറി തയ്യാറാക്കുന്നതെങ്ങനെ…..

ചോറിനൊപ്പവുംചപ്പാത്തിക്കൊപ്പവും കഴിക്കാന്‍ രുചിയൂറും ഉള്ളിക്കറി തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ഏറെ സ്വാദുള്ള വിഭവമാണ് ഉള്ളിക്കറി. ആരോഗ്യത്തിനും ഏറെ ഉത്തമമാണ് ഉള്ളി എന്നതിനാല്‍ ഉള്ളിക്കറി വീട്ടില്‍ തയ്യാറാക്കുന്നത് നല്ലതാണ്. സ്വാദൂറും ഉള്ളിക്കറിയുടെ കൂട്ട് ഇതാ…

ചേരുവകള്‍

ഉള്ളി: 20 എണ്ണം
ഇഞ്ചി: ഒരു ചെറിയ കഷണം
പച്ചമുളക്: 2
കറിവേപ്പില
പുളി: ഒരു നെല്ലിക്ക വലുപ്പം
മുളകുപൊടി: 1.5 ടീസ്പൂണ്‍
മല്ലിപൊടി: 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി: 1/2 ടീസ്പൂണ്‍ ഉപ്പ്
പഞ്ചസാര അല്ലെങ്കില്‍ ശര്‍ക്കര: 1/2 ടീസ്പൂണ്‍
വെളിച്ചെണ്ണ -4 ടേബിള്‍ സ്പൂണ്‍
വെള്ളം: 2 കപ്പ്

ഉള്ളിക്കറി തയ്യാറാക്കുന്ന വിധം

ആദ്യം വാളന്‍ പുളി കുറച്ച് മിനിറ്റ് ചൂടുവെള്ളത്തില്‍ കുതര്‍ത്തിവയ്ക്കുക. ശേഷം നന്നായി പിഴിഞ്ഞ് അരിച്ചെടുത്ത് മാറ്റി ചെറിയ പാത്രത്തില്‍ വയ്ക്കുക.

ഒരു പാന്‍ ചൂടാക്കി 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം അരിഞ്ഞ ഉള്ളി ചേര്‍ത്ത് സ്വര്‍ണ്ണനിറമാകുന്നതുവരെ വഴറ്റുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.

മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയ ശേഷം പുളി പിഴിഞ്ഞത് ചേര്‍ത്ത് നന്നായി തിളപ്പിക്കുക.
നന്നായി വറ്റുന്നത് വരെ തിളപ്പിക്കുക.

1/2 ടീസ്പൂണ്‍ പഞ്ചസാര, ഒരു ചെറിയ കഷണം ശര്‍ക്കര ചേര്‍ക്കുക.

ഇനി പാനില്‍ 2 ടീസ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് ഇടുക.ഇത് പൊട്ടിയതിന് ശേഷം ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കി കറിയില്‍ ചേര്‍ക്കുക നന്നായി മിക്സ് ചെയ്യുക. രുചിയൂറും ഉള്ളി കറി തയ്യാറാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here