കേരള ആര്‍ട്ടിസ്റ്റ് ഫ്രെട്ടേര്‍ണിറ്റിയുടെ ഓണ്‍ലൈന്‍ ഫെസ്റ്റിന് തുടക്കം

കേരള ആര്‍ട്ടിസ്റ്റ് ഫ്രെട്ടേര്‍ണിറ്റിയുടെ (കെഎഎഫ്)ഓണ്‍ലൈന്‍ ഫെസ്റ്റിന് തുടക്കമായി. ശ്രീ.രാജേഷ് ചേര്‍ത്തലയുടെ ഫ്യൂഷന്‍ പ്രോഗ്രാമോടെ കാഫിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലുമായിരുന്നു ഓണ്‍ലൈന്‍ ഫെസ്റ്റിന് തുടക്കമായത്.

കൊവിഡ് പ്രതിസന്ധിയില്‍ ഉപജീവന മാര്‍ഗ്ഗം നഷ്ടപ്പെട്ട കേരളത്തിലെ കലാകാരന്‍മാര്‍ക്കായി ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതുള്‍പ്പെടെ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനശേഖരാണാര്‍ത്ഥമായാണ് ഷോ സംഘടിപ്പിച്ചിരിക്കുന്നതെന്ന് കാഫ് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫന്‍ ദേവസ്സി അറിയിച്ചു.

കേരളത്തിലെ പ്രശസ്തരായ നിരവധി കലാകാരന്‍മാര്‍ പങ്കെടുക്കുന്ന ഈ ഷോയിലൂടെ കേരളത്തിനകത്തും പുറത്തുമുള്ള ആര്‍ക്കു വേണമെങ്കിലും അവരുടെ ചെറുതും വലുതുമായ എല്ലാ ആഘോഷങ്ങളും കാഫിലെ കലാകാരന്‍മാരോടൊപ്പം പങ്കുവയ്ക്കുവാന്‍ അവസരം ഒരുക്കിയിരിക്കുന്നതായും കാഫിന്റെ സംസ്ഥാന പ്രതിനിധികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here