കേരളീയർക്ക് പ്രിയപ്പെട്ട കുഴൽ വാദ്യോപകരണം

കേരളത്തിലെ വാദ്യോപകരങ്ങളിൽ ഏറ്റവും എടുത്തു പറയേണ്ട ഒന്നാണ് കുഴൽ.ഏറെ ജനപ്രീതിയാർജ്ജിച്ച വാദ്യോപകരണം കൂടിയാണിത് .

ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന ഒരു പ്രധാന വാദ്യമാണ്‌ കുഴൽ. ഇത് സുഷിരവാദ്യത്തിന്റെ ശ്രേണിയിൽ പെടുന്നു. കുറുങ്കുഴൽ, നെടുങ്കുഴൽ, പുല്ലാംങ്കുഴൽ എന്നീ വിഭാഗങ്ങളും ഈ വാദ്യത്തിൽ പെടുന്നു.

കുഴൽ(വാദ്യം)

കുറുങ്കുഴലിന്‌ ഏകദേശം ഒരുമുഴം നീളമുണ്ടായിരിക്കും. മുരടിൽ (ഊതുന്ന വശം) ഒരുതരം പുല്ലാണ്‌ ഉപയോഗിക്കുന്നത്.

കുഴൽ മുഖ്യവാദ്യമായ ഒരു കലാരൂപമാണ് കുഴൽ പറ്റ്. കുറുങ്കുഴലാണ് ഇതിനുപയോഗിക്കുന്നത്. കുഴലിനൊപ്പം ഇടന്തലച്ചെണ്ട,ഇലത്താളം എന്നിവയും ഉപയോഗിക്കുന്നു.കുഴൽ ,ചെണ്ട ,കൊമ്പ് ഇവ മൂന്നും ചേർന്നാൽ മലയാളിയുടെ ആഘോഷമായി.

കുഴലും_ചെണ്ടയും

കൊമ്പ്

കേരളീയ വാദ്യോപകരണമായ കൊമ്പ് വെങ്കലത്തിൽ നിർമിച്ച വളഞ്ഞ കുഴൽ‌രൂപത്തിലുള്ള ഒരു സുഷിരവാദ്യമാണ്. വായിൽ ചേർത്ത് പിടിക്കുന്ന ചെറുവിരൽ വണ്ണത്തിലുള്ള താഴത്തെ ഭാഗം, ക്രമേണ വ്യാസം കൂടി വരുന്ന മദ്ധ്യ ഭാഗം, വീണ്ടും വ്യാസം വർദ്ധിച്ച് തുറന്നിരിക്കുന്ന മുകൾ ഭാഗം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. ഊതേണ്ട ഘട്ടത്തിൽ ഈ മൂന്ന് ഭാഗങ്ങളെ പിരിയിട്ട് ഘടിപ്പിക്കുന്നു. പഞ്ചവാദ്യത്തിൽ കൊമ്പിനു പ്രധാന പങ്കുണ്ട്. ഇത് ഊതാൻ ശ്വാസനിയന്ത്രണവും നല്ല അഭ്യാസവും ആവശ്യമാണ്.

നമ്മുടെ കലാരൂപങ്ങളുടെ ഭാഗമായോ അനുഷ്ഠനങ്ങളുടെ ഭാഗമായോ ഉപയോഗിച്ചിരുന്നവയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News