കേന്ദ്ര സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്

2020-21 ലെ കേന്ദ്ര സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാമത് എത്തി.നീതിആയോഗ് പുറത്തിറക്കിയ പട്ടികയിലാണ് കേരളം ഒന്നാം സ്ഥാനത്ത് വീണ്ടും ഇടം പിടിച്ചത്.

സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനദണ്ഡങ്ങളിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പുരോഗതി വിലയിരുത്തുന്നതാണ് നീതി ആയോഗിൻ്റെ സുസ്ഥിര വികസന സൂചിക.

കേരളം 75 സ്കോറുമായാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്. ഹിമാചൽ പ്രദേശ് രണ്ടാം സ്ഥാനവും തമിഴ്നാട് മൂന്നാം സ്ഥാനവും നേടി. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ചണ്ഡീഗഡാണ് ഒന്നാം സ്ഥാനത്ത്.

പട്ടികയിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചിരിക്കുന്നത് ബീഹാറാണ്. അതേസമയം ജാര്‍ഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളും മോശം പ്രകടനം കാഴ്ചവെച്ചുവെന്ന് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News