സി ബി എസ് ഇ , ഐ സി എസ് ഇ പരീക്ഷ മൂല്യനിർണയം; രണ്ടാഴ്ച സമയം നൽകി സുപ്രീംകോടതി

സി ബി എസ്ഇ , ഐ സി എസ് ഇ പ്ലസ് ടു പരീക്ഷകൾ റദ്ദാക്കിയ സാഹചര്യത്തിൽ മൂല്യനിർണയത്തിനുള്ള മാനദണ്ഡം തയാറാക്കാൻ സുപ്രീംകോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. കൊവിഡ് സാഹചര്യത്തിൽ പരീക്ഷകൾ റദ്ദാക്കാനുള്ള തീരുമാനം സ്വാഗതം ചെയ്ത കോടതി ഫലപ്രഖ്യാപനത്തിന് എiന്ത് മാർഗമാണ് അവലംബിക്കുകയെന്ന് ചോദിച്ചു.

നാലാഴ്ചത്തെ സമയം സി.ഐ.എസ്.സി.ഇ തേടിയെങ്കിലും കോടതി അനുവദിച്ചില്ല. സമയം വൈകുന്നത് വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ പഠിക്കാൻ പോകുന്ന വിദ്യാർഥികൾക്ക് തടസമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കോടതി കേസിലെ ഹരജിക്കാർക്ക് ഉറപ്പുനൽകി. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

ചൊവ്വാഴ്ചയാണ് സി.ബി.എസ്​.ഇ, ഐ.സി.എസ്.ഇ പ്ലസ് ടു പരീക്ഷകൾ കേന്ദ്ര സർക്കാർ റദ്ദാക്കിയത്.കൊവിഡ്​ വ്യാപനം മൂലം മാസങ്ങളോളം അനിശ്ചിതാവസ്​ഥ തുടർന്നതിനൊടുവിലാണ്​ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News