ബാബ രാംദേവിന് ശക്തമായ താക്കീതുമായി ദില്ലി ഹൈക്കോടതി

ബാബ രാംദേവിനെ താക്കീത് ചെയ്ത് ദില്ലി ഹൈക്കോടതി. കൊവിഡിനെതിരായ മരുന്നാണെന്ന പേരിൽ കൊറോണിൽ കിറ്റിനുവേണ്ടി വ്യാപക പ്രചരണം നടത്തുന്നതിൽ നിന്ന് രാംദേവിനെ തടയണം എന്നാവശ്യപ്പെട്ടായിരുന്നു ഡി.എം.എ കോടതിയെ സമീപിച്ചത്.

കേസ് വീണ്ടും പരിഗണിക്കുന്ന ജൂലൈ 13 വരെ പ്രകോപനപരമായ യാതൊരു പരാമർശവും രാംദേവിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് രാംദേവിന്‍റെ അഭിഭാഷകനോട് കോടതി വാക്കാൽ നിർദേശിച്ചു.

കൊവിഡിനെ പ്രതിരോധിക്കുന്ന ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകൾ കൊവിഡ് സുഖപ്പെടുത്തില്ലെന്ന രാംദേവിന്‍റെ പ്രസ്താവനകൾ ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. കൊവിഡ് വാക്സിനെതിരെയും രാംദേവ് രംഗത്തുവന്നത് ഡോക്ടർമാരെ പ്രകോപിപ്പിച്ചു. ഇതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാംദേവിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here