കാറിൽ കടത്താൻ ശ്രമിച്ച 40 കിലോ കഞ്ചാവ് പിടികൂടി

കാറിൽ കടത്താൻ ശ്രമിച്ച 40 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. നെടുമ്പാശ്ശേരി കോട്ടയിൽ വച്ചാണ് രഹസ്യ വിവരത്തെ തുടർന്ന് സ്റ്റേറ്റ് എക്സസൈസ് എൻ ഫോഴ്സ്മെന്റും ആലുവ എക്സൈസും ചേർന്ന് കഞ്ചാവ് പിടികൂടിയത്.

വാഹനം പിന്തുടർന്ന് തടഞ്ഞാണ് കഞ്ചാവ് കടത്ത് സംഘത്തെ പിടികൂടിയത്.മഹാരാഷ്ട്രയിൽ താമസിക്കുന്ന പളനി സ്വദേശി മുരുകൻ, കൊല്ലം സ്വദേശി രാജീവ് എന്നിവർ സഞ്ചരിച്ച വാഹനത്തിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

കാറിൽ രഹസ്യ അറയുണ്ടാക്കിയാണ് ഇവർ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. കൊല്ലത്ത് വിതരണം ചെയ്യുന്നതിനായി ആന്ധ്രയിൽ നിന്ന് കൊണ്ടുവന്നതാണ് കഞ്ചാവെന്ന് എക്സൈസ് പറഞ്ഞു. കേരളത്തിനു പുറമെ ഉത്തരേന്ത്യയിലേക്കും കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന കഞ്ചാവ് കടത്ത് സംഘത്തിൽപ്പെട്ടവരാണ് ഇവരെന്നും എക്സൈസ് വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News