സ്പുട്‌നിക് V തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

കൊവിഡ് വാക്‌സിൻ സ്പുട്‌നിക് V തദ്ദേശീയമായി ഉൽപ്പാദിപ്പിക്കാൻ ഡ്രഗ്‌സ് കൺട്രോളറുടെ അനുമതി തേടി പ്രമുഖ മരുന്ന് കമ്പനിയായ സിറം ഇൻസ്റ്റിറ്റ്യൂട്ട്. നിലവിൽ പ്രമുഖ കമ്പനിയായ ഡോ. റെഡ്ഡീസ് ലാബാണ് റഷ്യൻ നിർമ്മിത കൊവിഡ് വാക്‌സിനായ സ്പുട്‌നിക് തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്നത്.

കൊവിഷീൽഡ് വാക്‌സിൻ ഉൽപ്പാദിപ്പിച്ച്‌ രാജ്യത്ത് വിതരണം ചെയ്യുന്നത് പുനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ടാണ്. ഇതിന് പുറമേയാണ് സ്പുട്‌നിക് വാക്‌സിൻ ഉൽപ്പാദിപ്പിക്കാൻ അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട്, ഡ്രഗ്‌സ് കൺട്രോളറെ സമീപിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ജൂണിൽ 10 കോടി കോവിഷീൽഡ് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യുമെന്നാണ് സിറം പറഞ്ഞിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here