കോലഞ്ചേരിയിൽ നവജാത ശിശുവിനെ അമ്മ പാറമടയിൽ എറിഞ്ഞ സംഭവം; കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

കോലഞ്ചേരിയിൽ നവജാത ശിശുവിനെ അമ്മ പാറമടയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.സ്​കൂബ ഡൈവിങ്​ സംഘം നടത്തിയ തിരച്ചിലിലാണ്​ മൃതദേഹം കണ്ടെത്തിയത്​.കല്ലിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം

40വയസായ സ്​ത്രീ ചൊവ്വാഴ്ചയാണ്​ പ്രസവിച്ചത്​. രക്തസ്രാവം ഉണ്ടായതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രസവിച്ചതിനെ തുടർന്നാണ്​ രക്തസ്രാവമുണ്ടായതെന്നും കുഞ്ഞിനെ വീടിന്‍റെ സമീപത്തെ പാറമടിയിൽ കല്ലിൽ കെട്ടിതാഴ്​ത്തിയെന്നും ആശുപത്രിയി​ൽവെച്ച്​ ഡോക്​ടർമാരെ അറിയിക്കുകയായിരുന്നു. തുടർന്ന്​ ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിച്ചു.

സ്​​ത്രീയുടെ മൊഴിയുടെ അടിസ്​ഥാനത്തിൽ പൊലീസും സ്​കൂബ ഡൈവിങ്​ സംഘവും പാറമടയിൽ തിരച്ചിൽ നടത്തുകയായിരുന്നു. ഉപയോഗ ശൂന്യമായിരുന്നു പാറമട. നിലവിൽ തൃപ്പൂണിത്തുറ താലൂക്ക്​ ആശുപത്രിയിൽ ചികിത്സയിലാണ്​ സ്​ത്രീ. ആരോഗ്യം വീണ്ടെടുത്തശേഷം കൂടുതൽ ചോദ്യം ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here