വാക്സിൻ എല്ലാവർക്കും കുറഞ്ഞ സമയത്തിനുള്ളിൽ സൗജന്യമായി നൽകുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്. സർക്കാരിന് മറച്ച് വയ്ക്കാനായി ഒന്നുമില്ലെന്നും ഐസിഎംആർ ഗൈഡ് ലൈൻ സംസ്ഥാനം മറികടന്നിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ആരോഗ്യ മേഖലയിൽ കൊവിഡ് കാലയളവിൽ മാത്രം 18863 പേരെ നിയമിച്ചു.വൈറസിനെ നേരിടുന്നതിൽ നേതൃപരമായ റോൾ സർക്കാർ വഹിച്ചുവെന്നും മന്ത്രി പറഞ്ഞു .സംസ്ഥാന സർക്കാരിന് കൊവിഡ് മരണമാണൊ അല്ലയോ എന്ന് തീരുമാനിക്കാനാകില്ലെന്നും അതിന് കൃത്യമായ ഗൈഡ് ലൈൻ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി .കേരളത്തിൽ വളരെ കൃത്യമായാണ് മരണം റിപ്പോർട്ട് ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here