കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി: നിയന്ത്രണങ്ങള്‍ നീട്ടിയത് ഈ മാസം 14വരെ

കർണാടകയിൽ ലോക്ക്ഡൗൺ നീട്ടി. ഈ മാസം 14വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയിരിക്കുന്നത്. രോഗവ്യാപനത്തിൽ കാര്യമായ കുറവില്ലാത്ത സാഹചര്യത്തിലാണ് നപടി. മെയ് 10നാണ് കർണാടകയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. പിന്നീട് രണ്ട് തവണ നീട്ടി.

30 ജില്ലകളിൽ ഇരുപത്തി നാലിലും ടിപിആർ 10 ശതമാനത്തിന് മുകളിലാണ്. പ്രതിദിന കേസുകളുടെ അഞ്ച് ദിവസത്തെ ശരാശരി പതിനയ്യായിരത്തിൽ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചത്.

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ആറുമുതൽ പത്തുവരെ പ്രവർത്തിക്കും. കൊവിഡ് വ്യാപനം കുറയുകയാണെങ്കിൽ, ജൂൺ ഏഴിന് ലോക്ക്ഡൗൺ പിൻവലിക്കാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ മരണനിരക്കും ടിപിആറും കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News