കേരള സാംക്രമിക രോഗങ്ങള്‍ ബില്‍ 2021 നിയമമായി; കേന്ദ്ര നിയമവുമായി ശിക്ഷാ നടപടികളില്‍ വൈരുദ്ധ്യമില്ലെന്ന് ആരോഗ്യമന്ത്രി

കേരള സാംക്രമിക രോഗങ്ങള്‍ ബില്‍ 2021 നിയമമായി. കേന്ദ്ര നിയമവുമായി ശിക്ഷ നടപടികളില്‍ വൈരുദ്ധ്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിയമലംഘനങ്ങള്‍ക്ക് തടവും, പിഴയും നിയമത്തിലുണ്ട്. സാംക്രമിക രോഗനിയന്ത്രണവും പ്രതിരോധവും സംബന്ധിച്ച നിയമങ്ങള്‍ ഏകീകരിച്ച ബില്ലാണ് നിയമസഭയില്‍ അവതരിപ്പിച്ചത്.

നിയമലംഘനങ്ങള്‍ക്ക് രണ്ട് വര്‍ഷം വരെ തടവം 10000 രൂപ വരെ പിഴയുമാണ് നിയമത്തില്‍ ശിക്ഷ. ബില്ലില്‍ കേന്ദ്ര നിയമത്തിന് വിരുദ്ധമായി ശിക്ഷ നടപടികള്‍ ഉണ്ടെന്ന് പ്രതിപക്ഷം വാദിച്ചു. കേന്ദ്ര നിയമവുമായി വൈരുദ്ധ്യമുണ്ടെങ്കില്‍ പിന്നീട് നിയമഭേദഗതിയ്ക്കായി പ്രതിപക്ഷ നേതാവിന് സഭയെ സമീപിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു.

ബില്ലിലെ ചില ഭേദഗതികള്‍ അംഗീകരിച്ചതോടെ ഏകകണ്ഠമായി ബില്ല് പാസാക്കി. ചര്‍ച്ചയ്ക്കിടെ കോവിഡ് മരണങ്ങള്‍ മറച്ചുവയ്ക്കുന്നു എന്ന് പ്രതിപക്ഷം ഉന്നയിച്ചു. എന്നാല്‍ ഐസിഎംആര്‍ മാര്‍ഗനിര്‍ദേശം അനുസരിച്ച് മാത്രമെ മരണം റിപ്പോര്‍ട്ട് ചെയ്യാനാകു എന്ന് ആരോഗ്യമന്ത്രി അറിയിച്ചു

കൊവിഡ് വൈറസിനെ നേരിടുന്നതില്‍ സര്‍ക്കാര്‍ നോതൃപരമായ പങ്ക് സര്‍ക്കാര്‍ വഹിച്ചതായും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമ സഭയില്‍ വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here