വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ പ്രവേശന കവാടത്തില്‍ അടിഞ്ഞ മണ്ണ് നീക്കം ചെയ്തു തുടങ്ങി

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ പ്രവേശന കവാടത്തില്‍ അടിഞ്ഞ മണ്ണ് നീക്കം ചെയ്തു തുടങ്ങി. മണ്ണ് പൂര്‍ണമായും നീക്കം ചെയ്യുന്നതോടെ മത്സ്യ തൊഴിലാളികളുടെയും തീരദേശ വാസികളുടെയും ആശങ്കക്ക് പരിഹാരമാകും.

വിഴിഞ്ഞം തുറമുഖം നിര്‍മ്മാണത്തെ തുടര്‍ന്ന് പഴയ ഹാര്‍ബറിലേക്ക് ബോട്ടുകള്‍ കയറുന്നതിനുള്ള കവാടം ചുരുങ്ങി. ഇവിടെ മണല്‍ നിറഞ്ഞ് അപകടം പതിവായെന്ന മത്സ്യ തൊഴിലാളികളുടെ പരാതി തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം മന്ത്രി സജി ചെറിയാനുമായി അദാനി പോര്‍ട്‌സ് കമ്പനി അധികൃതരും തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചയിലാണ് അടിയന്തിരമായി മണ്ണ് നീക്കാന്‍ തീരുമാനിച്ചത്.

കൂറ്റന്‍ മണ്ണു മാന്തി യന്ത്രത്തിന്റെ സഹായത്താല്‍ മണ്ണ് നീക്കി തുടങ്ങി. തീരദേശ സേനയുടെയും മല്‍സ്യത്തൊഴിലാളികളുടെയും സഹായത്തോടെയാണ് മണ്ണു മാന്തി യന്ത്ര്യം വാര്‍ഫില്‍ അടുപ്പിച്ചത്.

മണ്ണ് പൂര്‍ണമായും നീക്കം ചെയ്യുന്നതോടെ മത്സ്യ തൊഴിലാളികളുടെയും തീരദേശ വാസികളുടെയും ആശങ്കക്ക് പരിഹാരമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel