ബംഗാളില്‍ ബിജെപിയിലേക്ക് കൂറ് മാറി വന്ന തൃണമുല്‍ നേതാക്കള്‍ പാര്‍ട്ടിക്കുള്ളിലെ അവഗണനയെ തുടര്‍ന്ന് ബിജെപി വിടാനൊരുങ്ങുന്നു. ബിജെപി നേതാവ് മുകുള്‍ റോയിയെ ഫോണില്‍ ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ മികച്ച വിജയം നേടിയതോടെ ബിജെപിയില്‍നിന്നു തൃണമൂലിലേക്കു തന്നെ മടങ്ങുകയാകും ഉചിതമെന്ന് നേതാക്കള്‍ പരസ്യമായി പ്രതികരിച്ച പശ്ചാത്തലത്തിലാണ് നരേന്ദ്ര മോദി മുകുള്‍ റോയിയെ ഫോണില്‍ ബന്ധപ്പെട്ടത്.
പശ്ചിമ ബംഗാളില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തി പ്രകടിപ്പിച്ച് നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്കു മടങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ബിജെപി നേതാവ് മുകുള്‍ റോയിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ചത്. കൊല്‍ത്തയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുകുള്‍ റോയിയുടെ ഭാര്യയുടെ ആരോഗ്യ പുരോഗതി അന്വേഷിക്കാനാണ് പ്രധാനമന്ത്രി വിളിച്ചതെന്നാണ് വിശദീകരണം.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ബന്ധുവായ അഭിഷേക് ബാനര്‍ജി ആശുപത്രി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി മുകുളിനെ ഫോണില്‍ ബന്ധപ്പെട്ടത്.
എന്നാല്‍ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുകുള്‍ വ്യക്തമാക്കി. മുകുളിനു പിന്നാലെ ബിജെപിയില്‍ ചേര്‍ന്ന ബംഗാളിലെ ആദ്യകാല തൃണമൂല്‍ നേതാക്കളില്‍ പലരും ബിജെപിയുടെ അവഗണനയില്‍ അസ്വസ്ഥരാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ബംഗാള്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ മികച്ച വിജയം നേടിയതോടെ ബിജെപിയില്‍നിന്നു തൃണമൂലിലേക്കു തന്നെ മടങ്ങുകയാകും ഉചിതമെന്നും ചില നേതാക്കള്‍ പരസ്യമായി പ്രതികരിച്ചിരുന്നു.
തൃണമൂലില്നിന്നുതന്നെ ബിജെപിയിലെത്തിയ സുവേന്ദു അധികാരിയെ പ്രതിപക്ഷ നേതാവാക്കിയതില്‍ മുകുള്‍ റോയിക്ക് അതൃപ്തിയുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ മുകുള്‍ റോയി തൃണമൂലിലേക്കു മടങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ മുകുള്‍ റോയി മൗനം തുടരുകയാണ്. 2017ലാണ് മുകുള്‍ ബിജെപിയിലെത്തിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here