പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനം വേണ്ടെന്ന് ധാരണ

പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനം വേണ്ടെന്ന് ധാരണയായി.  ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നല്‍കാൻ താരിഖ് അൻവറിനോട്‌ ഹൈക്കമാൻഡ് ആവശ്യപ്പെട്ടു.

അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിൽ കൂടിയാലോചന  വേണമെന്നും  എല്ലാ മുതിർന്ന നേതാക്കളോടും ചർച്ച ചെയ്യണമെന്നും ഹൈക്കമാന്റ് അറിയിച്ചു . കെ സുധാകരനെ അധ്യക്ഷനാക്കുന്ന കാര്യത്തിലും നേതാക്കളുടെ അഭിപ്രായം ചോദിക്കും.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരൻ്റെ പേരാണ് ഇപ്പോഴും ആദ്യ പരിഗണനയിൽ ഉള്ളത്. ഇക്കാര്യത്തിൽ വൈകാതെ പ്രഖ്യാപനം വരും എന്ന സൂചനയാണ് കഴിഞ്ഞ ദിവസങ്ങളിൽ എഐസിസി നല്‍കിയത്.

എന്നാൽ കൂടിയാലോചന വേണം എന്ന നിലപാടിലേക്ക് ഹൈക്കമാൻഡ് എത്തുകയാണ്. കെ സുധാകരനൊപ്പം കൊടിക്കുന്നിൽ സുരേഷിൻ്റെ പേര് കൂടിയാണ് ഹൈക്കമാൻഡിൻ്റെ മുന്നിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News