കൊടകര കുഴൽപ്പണക്കേസ്; അമ്പതിനായിരം രൂപയും ഒൻപതര പവൻ സ്വർണ്ണവും കണ്ടെത്തി

കൊടകര കുഴൽപ്പണക്കേസിൽ അമ്പതിനായിരം രൂപയും ഒൻപതര പവൻ സ്വർണ്ണവും കണ്ടെത്തി. പ്രതികളിലൊരാളായ രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയെ ചോദ്യം ചെയ്തതിൽ നിന്നാണ് സ്വർണ്ണത്തെ കുറിച്ച് വിവരം ലഭിച്ചത്.

അതേസമയം കൊടകര കേസില്‍ കെ.സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി കര്‍ത്തയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത്. ധര്‍മ്മരാജനുമായി അടുത്ത ബന്ധമുള്ളയാളാണ് കെ.സുരേന്ദ്രന്‍.

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് ജെ.ആര്‍.പി.ട്രഷറര്‍ പ്രസീത രംഗത്തെത്തിയിരുന്നു. കൈരളി ന്യൂസിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. സി കെ ജാനുവിന് പണം കൈമാറിയത് തിരുവനന്തപുരം ഹൊറൈസണ്‍ ഹോട്ടലില്‍ വച്ചായിരുന്നുവെന്നും വെളിപ്പെടുത്തി.

സുരേന്ദ്രന്‍ ഹോട്ടലില്‍ നേരിട്ടെത്തിയാണ് പണം കൈമാറിയത്.ഹോട്ടലിലേക്ക് പോകുന്നതിന് മുന്‍പ് സുരേന്ദ്രന്‍ വിളിച്ചു. ജാനു പത്ത് കോടി ആവശ്യപ്പെട്ട ചര്‍ച്ച നടന്നത് കോട്ടയത്ത് വച്ചായിരുന്നുവെന്നും പ്രസീത വെളിപ്പെടുത്തി.എസ് ടി കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനവും സി കെ ജാനു ആവശ്യപ്പെട്ടുവെന്നും പ്രസീത വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News