അനുഷ്കയെയും വിരാടിനെയും വെറുതെ വിടാതെ പാപ്പരാസികൾ

മുംബൈയിൽ താരങ്ങളുടെ സ്വകാര്യതയിലേക്ക് ക്യാമറാ കണ്ണുകളുമായി ഓടിയെത്തുന്ന പാപ്പരാസികൾ പൊതു സ്ഥലങ്ങളിലെ പതിവ് കാഴ്ചയാണ്. ചിലരെല്ലാം ഇതിനെ ആസ്വദിക്കാറുണ്ടെങ്കിലും പല സെലിബ്രിറ്റികൾക്കും അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം അത്രക്ക് രസിക്കാറില്ല. ഷാരൂഖ് ഖാനും സൽമാൻ ഖാനും, ജയാ ബച്ചനും, സഞ്ജയ് ദത്തും ഐശ്വര്യയുമെല്ലാം പരസ്യമായി വിദ്വേഷം പ്രകടിപ്പിക്കുന്നതിന്റെ വീഡിയോകൾ യൂട്യൂബിൽ നിരവധിയാണ്.

കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റ് ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായി ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടപ്പോൾ വിരാട് കോഹ്‌ലിയോടൊപ്പം അനുഷ്ക ശർമ്മയും മകൾ വാമികയും കൂടെയുണ്ടായിരുന്നു. വിമാനത്താവളത്തിലെത്തിയതോടെ അനുഷ്കയുടെ കൈകളിൽ ഉറങ്ങുകയായിരുന്ന വാമികയുടെ ചിത്രങ്ങൾ പകർത്താൻ ക്യാമറ കണ്ണുകൾ ഓടിയെത്തികയായിരുന്നു.

ഇതോടെ ആറു മാസം പ്രായമായ കുഞ്ഞിന്റെ മുഖം മറച്ചു പിടിക്കാൻ പാട് പെടുകയായിരുന്നു താര ദമ്പതികൾ. വിമാനത്താവളത്തിൽ ക്യാമറ കണ്ണുകളെ വെട്ടിച്ചു ഒരു വിധത്തിലാണ് ഇവർ നിയന്ത്രണ മേഖലയിലേക്ക് പ്രവേശിച്ചത്. എന്നിരുന്നാലും കുറെ ദൃശ്യങ്ങൾ ഒപ്പിയെടുത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലാക്കാൻ പാപ്പരാസികൾക്ക് കഴിഞ്ഞെന്ന് പറയാം.

എന്നാൽ ഫോട്ടോ കണ്ട പല നെറ്റിസൻമാരും പാപ്പരാസികളെ പഞ്ഞിക്കിട്ടു. ക്യാമറയിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കവേ മുഖം മൂടി കെട്ടിയ പാവം കുട്ടിയുടെ അവസ്ഥയായിരുന്നു പലരെയും ആശങ്കപ്പെടുത്തിയത്.

ബോളിവുഡ് നടി അനുഷ്ക ശർമ്മയും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും വിവാഹിതരാകുന്നത് 2017 ഡിസംബറിലാണ്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇവർക്ക് മകൾ ജനിക്കുന്നത്. വിവിധ അവസരങ്ങളിൽ, അനുഷ്കയെയും വാമികയെയും വിരാട്ടിനൊപ്പം ക്ലിക്കുചെയ്ത പോസ്റ്റുകൾ ചിലർ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് അനുഷ്കയും വിരാട്ടും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും വാമികയുടെ ഫോട്ടോകൾ ക്ലിക്കുചെയ്യരുതെന്നും അഭ്യർത്ഥിച്ചിരുന്നത്.

എന്നാൽ സ്മാർട്ട് ഫോണുകൾ അരങ്ങ് വാഴുന്ന കാലത്ത് പാപ്പരാസികളുടെ ഫ്രാഞ്ചൈസികൾ പൊതു സ്ഥലങ്ങളിൽ വിപണി തേടുമ്പോൾ ഇത്തരം വിലക്കുകൾ വിലപ്പോകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News