മഹാരാഷ്ട്രയിൽ 15,229 പുതിയ കേസുകൾ; 25,617 പേർക്ക് രോഗമുക്തി

മഹാരാഷ്ട്രയിൽ  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  15,229  കൊവിഡ് കേസുകളും 307 പുതിയ മരണങ്ങളും  രേഖപ്പെടുത്തി.  25,617 പേർക്ക് അസുഖം ഭേദമായി. ഇതുവരെ 5,486,206 പേർക്ക്  രോഗത്തിൽ നിന്ന് കരകയറാനായി.

സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം  5,791,413 ആയി ഉയർന്നു. മരണസംഖ്യ 97,394. നിലവിൽ 204,974 പേരാണ് ചികിത്സയിൽ കഴിയുന്നത്.  മുംബൈയിൽ   985 പുതിയ കേസുകളും 27  മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇതോടെ നഗരത്തിൽ  കോവിഡ് -19 രോഗികളുടെ എണ്ണം 708,026 ൽ എത്തി.   മരണസംഖ്യ 14,907 ആയി ഉയർന്നു,  മുംബൈ കോർപ്പറേഷന്റെ ബുള്ളറ്റിൻ പ്രകാരം 897 പേർക്ക് ഇന്ന് അസുഖം ഭേദമായി.

ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം  675,193 ആയി. സംസ്ഥാനത്ത്  കഴിഞ്ഞ 24 മണിക്കൂറിൽ 260,032 സാമ്പിളുകൾ പരിശോധിച്ചു . 35,774,626 സാമ്പിളുകളാണ് ഇത് വരെ  സംസ്ഥാനത്ത് ടെസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News