
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ആദ്യ പരിഗണന ആരോഗ്യ പരിരക്ഷക്ക് തന്നെയെന്ന് സൂചന . ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റിന് ശേഷം കൊവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ എന്ത് നിര്‍ദ്ദേശങ്ങള്‍ ആണ് ബജറ്റില്‍ ഉണ്ടാവുക എന്നതാണ് കേരളം കാത്തിരിക്കുന്നത്
ജനുവരിയില്‍ തോമസ് ഐസക്ക് കഴിഞ്ഞ മന്ത്രിസഭയ്യടെ അവസാന ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കൊവിഡിന്റെ ഗ്രാഫ് മെല്ലെ താഴ്ന്ന് തുടങ്ങിയിരുന്നു. എന്നാല്‍ അതിന് ശേഷം പിടിമുറുക്കിയ രണ്ടാം തരംഗത്തെയും വരാന്‍ സാധ്യതയുള്ള മൂന്നാം തരംഗത്തെയും നേരിടാന്‍ എന്ത് ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ആവും ഉണ്ടാകുക എന്നതാണ്.
കേരളം ആകാംക്ഷ പൂര്‍വ്വം കാത്തിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ നിര്‍ദേശങ്ങള്‍ കെ എന്‍ ബാലഗോപാലിന്റെ പ്രഥമ ബജറ്റില്‍ ഉണ്ടാകും എന്നാണ് ആരോഗ്യമേഖല പ്രതീക്ഷിക്കുന്നത്. എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക എന്നതിന് തന്നെയാവും സര്‍ക്കാരിന്റെ പ്രഥമ പരിഗണന.
കൊവിഡ് വാക്‌സിനുള്ള തുക കണ്ടെത്താന്‍ പ്രത്യേക നിര്‍ദേശങ്ങള്‍ ഉണ്ടായിരിക്കുമോ എന്നും അറിയേണ കാര്യങ്ങള്‍ ആണ്. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍കൊള്ളുന്നതും ബഡ്ജറ്റ്. ആരോഗ്യ ഇന്‍ഷുറന്‍സ് , എല്ലാ പ്രഥമിക ആരോഗ കേന്ദ്രങ്ങളെയും കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍ ആക്കി ഉയര്‍ത്തുക എന്നീ നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമോ എന്ന് പ്രതീക്ഷിക്കുന്നു.
സര്‍ക്കാരിന്റെ തുടര്‍ച്ചയായതിനാല്‍ തന്നെ ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ മിനുക്കുപണികള്‍ നടത്തിയാവും ഈ ബജറ്റ് അവതരിപ്പിക്കുക. വരാന്‍ പോകുന്ന മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ കൂടുതല്‍ നീക്കിയിരുപ്പ് വേണ്ടി വരും എന്നത് ഉറപ്പാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here