മൂന്ന് പുത്തൻ ഫീച്ചറുമായി വാട്​സ്​ആപ്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള മെസ്സേജിങ്​ ആപ്പാണ്​ വാട്​സ്​ആപ്പ്​. ഇന്ത്യയിലടക്കം ആഗോളതലത്തിൽ തങ്ങൾക്കുള്ള ഭീമമായ യൂസർ ബേസിനെ നിലനിർത്താനായി വാട്​സ്​ആപ്പ്​ കിടിലൻ ഫീച്ചറുകളാണ് ​ഓരോ വർഷവും ആപ്പിൽ ഉൾ​കൊള്ളിക്കാറുള്ളത്​. അത്തരത്തിൽ മൂന്ന്​ പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്​ കമ്പനി.

മൂന്ന് പുതിയ സവിശേഷതകൾ വാട്ട്‌സ്ആപ്പിലേക്ക് വരുന്നുണ്ടെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗും വാട്‌സ്ആപ്പ് തലവൻ വിൽ കാത്​കാർട്ടുമാണ്​ വാട്​സ്​ആപ്പ്​ ബീറ്റ ഇൻഫോയോട്​ (WABetaInfo) സ്ഥിരീകരിച്ചത്​. ഡിസപ്പിയറിംഗ്​ മോഡ്​, വ്യൂ വൺസ്​, മൾട്ടി ഡിവൈസ്​ എന്നീ സവിശേഷതകളാണ്​ വൈകാതെ യൂസർമാരിലേക്ക്​ എത്താൻ പോകുന്നത്​.

കഴിഞ്ഞ വർഷം വാട്​സ്​ആപ്പ്​ പുറത്തുവിട്ട ഡിസപ്പിയറിങ്​ മെസ്സേജസ്​ എന്ന സവിശേഷതയിൽ നിന്നും ചെറിയൊരു മാറ്റത്തോടെയാണ്​ ഡിസപ്പിയറിങ്​ മോഡ്​ എത്തുന്നത്​. നേരത്തെ ഒരേ ചാറ്റിലും ഗ്രൂപ്പുകളിലും ​പ്രത്യേകമായി നൽകിയ ഈ ഫീച്ചർ, ഇനി വാട്​സ്​ആപ്പി​െൻറ പ്രധാന സെറ്റിങ്​സിൽ ‘ഡിസപ്പിയറിങ്​ മോഡ്’ എന്ന പേരിൽ​ തന്നെ ലഭ്യമാക്കും. അത്​ ഓൺ ചെയ്​താൽ മുഴുവൻ ചാറ്റിലും മെസ്സേജുകൾ അപ്രത്യക്ഷമാവുന്ന ഫീച്ചർ ഒരേ സമയം ആക്​ടീവാകും.

യൂസർമാർ അയക്കുന്ന സന്ദേശം അത്​ ലഭിച്ച വ്യക്​തി ഒരുതവണ കണ്ടതിന്​ ശേഷം അപ്രത്യക്ഷമായിപ്പോകുന്ന ഫീച്ചറാണ്​ ‘വ്യൂ വൺസ്​’. നാമയക്കുന്ന ടെക്​സ്റ്റ്​ മെസ്സേജുകൾ, ഫോട്ടോ, വിഡിയോ എന്നിവ സ്വീകർത്താവിന്​ ചാറ്റിൽ നിന്ന് അപ്രത്യക്ഷമാകുന്നതിന് മുമ്പ് ഒരു തവണ തുറക്കാൻ കഴിയും. അതേസമയം, അയച്ച സന്ദേശം സ്​ക്രീൻഷോട്ട്​ എടുക്കാൻ കഴിയുമെന്ന മുന്നറിയിപ്പും മാർക്ക്​ സുക്കർബർഗ്​ നൽകുന്നുണ്ട്​.

ഒരേ സമയം ഒരു നമ്പറിലുള്ള വാട്​സ്​ആപ്പ്​ പല ഉപകരണങ്ങളിൽ ഉപയോഗിക്കാനാവുന്ന ഫീച്ചറാണ്​ മൾട്ടി ഡിവൈസ്​ സപ്പോർട്ട്​. ഈ ഫീച്ചർ വാട്​സ്​ആപ്പ്​ കഴിഞ്ഞ കുറച്ചുകാലമായി ടെസ്റ്റ്​ ചെയ്​തുവരികയായിരുന്നു. രണ്ട്​ മാസങ്ങൾക്കുള്ളിൽ പബ്ലിക്​ ബീറ്റ വേർഷനായി ആളുകൾക്ക്​ ലഭ്യമാക്കി തുടങ്ങും. പ്രധാന ഡിവൈസിൽ ഇൻറർനെറ്റ്​ കണക്ഷൻ ഇല്ലെങ്കിലും അതുവഴി സൈൻ-ഇൻ ചെയ്​ത മറ്റുള്ള ഉപകരണങ്ങളിൽ വാട്​സ്​ആപ്പ്​ തടസ്സമില്ലാതെ ഉപയോഗിക്കാം എന്നതാണ്​ ഈ ഫീച്ചർ നൽകുന്ന ഏറ്റവും മികച്ച സൗകര്യം. ഈ ഫീച്ചർ വരുന്നതോടെ ഒരേ സമയം നാല്​ ഡിവൈസുകളിൽ വാട്​സ്​ആപ്പ്​ ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News