ആശ്വാസമായി രാജ്യത്ത് കൊവിഡ് കുറയുന്നു

ആശ്വാസമായി രാജ്യത്ത് കൊവിഡ് കുറയുന്നു. കഴിഞ്ഞ ദിവസത്തേ കണക്കുകള്‍ പ്രകാരം തമിഴ് നാട്ടില്‍ 24,405 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 460 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ 18,324 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്, 514 മരണവും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 15,229 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 307 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

അതേ സമയം മഹര്‍ഷ്ട്രയിലെ രോഗമുക്തി നിരക്ക് 94.73% മായി ഉയര്‍ന്നു. ദില്ലിയില്‍ 487 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത്. ഇതോടെ ദില്ലിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.61% മായി കുറഞ്ഞു. കൊവിഡ് കേസുകള്‍ കുറയത്ത സാഹചര്യത്തില്‍ കര്‍ണാടകയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഈ മാസം 14 വരെ തുടരുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ കുറവ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന 18 ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഇളവ് ലഭിക്കും. ട്രെയിന്‍ സീര്‍വിസുകള്‍ ആരംഭിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേ സമയം വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച CBSE വിദ്യാര്‍ത്ഥികളുടെ യോഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. രാജ്യത്തെ വിദ്യാര്‍ഥികള്‍ ആരോഗ്യം ശ്രദ്ധിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ രാജ്യത്തിന്റെ കൂടെ വിദ്യാര്‍ഥികളും ഒറ്റക്കെട്ടായി പോരാടണമെന്നും മോദി വിദ്യാര്‍ഥികളോട് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here